Fleabag Season 1
ഫ്‌ളീബാഗ് സീസൺ 1 (2016)

എംസോൺ റിലീസ് – 1280

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം:  BBC America
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: കോമഡി, ഡ്രാമ

എപ്പിസോഡ് 1, 2, 3, 4, 5, 6

വണ്‍വുമണ്‍ ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്‍ച്ചകളും, ഉയര്‍ച്ചകളും താഴ്ചകളുമെല്ലാം നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കണ്ടുതുടങ്ങിയാല്‍ അവസാനിക്കും വരെ പ്രേക്ഷകനെ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന അടിപൊളി സീരീസാണ് ഫ്ലീബാഗ്.

നഗ്നത, അശ്ലീലസംഭാഷണങ്ങള്‍, തെറികള്‍ എന്നിവ ആവശ്യത്തിനുള്ളതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ കാണരുത്