എം-സോണ്‍ റിലീസ് – 1831

ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | Rob Reiner |
പരിഭാഷ | അല്‍ അദീന്‍ |
ജോണർ | കോമഡി, ഡ്രാമ, റൊമാന്‍സ് |
1950 കളുടെ അവസാനവും 60 കളുടെ തുടക്കത്തിലുമായാണ് ഈ സിനിമ സെറ്റ് ചെയ്തിരിക്കുന്നത്. രണ്ടാം ക്ലാസുകാരിയായ ജൂലി യുടെ അയൽവക്കത്തേക്ക് താമസത്തിന് എത്തുകയാണ് ബ്രൈസും കുടുംബവും. Love at first sight എന്നൊക്കെ പറയും പോലെ ഒറ്റ നോട്ടത്തിൽ തന്നെ ജൂലിക്ക് ബ്രൈസിനോട് പ്രണയം തോന്നുന്നു. അതേസമയം ബ്രൈസിന് ജൂലിയോട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. സ്കൂളിലെ അവസ്ഥയും ഇത് തന്നെയായിരുന്നു, ജൂലി ബ്രൈസ് ന്റെ പിന്നാലെയും എന്നാൽ ബ്രൈസ് ന് ജൂലിയോട് അവഗണനയും ആയിരുന്നു. ആറാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും ബ്രൈസ് ജൂലിയെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന് തീരുമാനമെടുക്കുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ.
വെറുമൊരു പ്രണയം എന്നതിന് പുറമെ കഥാപാത്രങ്ങളെ വളരെ ആഴത്തിൽ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നായിക കഥാപാത്രത്തെ. ജൂലിയും അച്ഛനും, ജൂലിയും അച്ഛനും അങ്കിളും, ജൂലിയും ബ്രൈസിന്റെ മുത്തച്ഛനും ഈ ഭാഗങ്ങൾ ഒക്കെ കഥാപാത്രങ്ങളെ കൂടുതൽ മനസ്സിലേക്ക് പിടിച്ചിരുത്തി. അതുപോലെ ഇരുവരുടെയും അമ്മമാർ, അച്ഛൻമാർ, മുത്തച്ഛൻ, ബ്രൈസിന്റെ സഹോദരി, ജൂലിയുടെ സഹാദരന്മാർ ഈ കഥാപാത്രങ്ങൾക്കെല്ലാം എത്രത്തോളം പ്രധാന്യം കൊടുക്കുന്നുണ്ടെന്ന് സിനിമ കാണുമ്പോൾ മനസിലാകും.
കടപ്പാട് : Achu KS