For Your Eyes Only
ഫോർ യുവർ ഐസ് ഒൺലി (1981)

എംസോൺ റിലീസ് – 2871

Subtitle

1927 Downloads

IMDb

6.7/10

ജയിംസ് ബോണ്ട് പരമ്പരയിലെ പന്ത്രണ്ടാമത് സിനിമയാണ് ഫോർ യുവർ ഐസ് ഒൺലി. റോജർ മൂർ ബോണ്ട് ആയി എത്തിയ അഞ്ചാമത് ചിത്രം. ഗ്രീസ്, ഇറ്റലി, ഇംഗ്ലണ്ട്, ബഹാമസ് എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം, മികച്ച ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കാർ ചേസിങ്ങും സാഹസികതയുമെല്ലാം ഉൾക്കൊള്ളിച്ച് പതിവ് ബോണ്ട് ചേരുവകളെല്ലാം ചിത്രത്തിലുണ്ട്.
അന്തർവാഹിനികളിലെ മിസൈലുകളെ നിയന്ത്രിക്കുന്ന ATAC എന്ന ഉപകരണവുമായി ഒരു കപ്പൽ കാണാതാകുന്നു. സംഭവത്തിനു പിന്നിൽ അട്ടിമറി സംശയിക്കുന്ന ബ്രിട്ടീഷ് ഗവൺമെൻ്റ് അന്വേഷണത്തിന് ജയിംസ് ബോണ്ടിനെ നിയോഗിക്കുന്നു. കപ്പൽ കാണാതായതുമായി ബന്ധമുണ്ടെന്ന് MI 6 സംശയിക്കുന്ന ക്യൂബൻ ക്രിമിനൽ ഹെക്ടർ ഗോൺസാലസ് മാത്രമാണ് ബോണ്ടിനു മുമ്പിലുള്ള ഏക തുമ്പ്. ഇയാളെ പിന്തുടർന്ന് അന്വേഷണമാരംഭിക്കുന്ന ബോണ്ട് കണ്ടെത്തുന്നത് അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഗൂഢാലോചനയാണ്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ

ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ്