എം-സോണ്‍ റിലീസ് – 1574
ഓസ്കാർ ഫെസ്റ്റ് – 16
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Mangold |
പരിഭാഷ | റഹീസ് സിപി |
ജോണർ | ആക്ഷൻ, ബയോഗ്രഫി, ഡ്രാമ |
അമേരിക്കൻ ഓട്ടോമൊബൈൽ ഭീമൻമാരായ ഫോർഡ് തങ്ങളുടെ പ്രതാപം നഷ്ടപ്പെടുമോ എന്ന ഭയത്താൽ രാജ്യാന്തര റേസിംഗ് രംഗത്തേക്കിറങ്ങാൻ നിർബന്ധിതരാകുന്നു. ഏറ്റവും പഴക്കം ചെന്നതും പ്രതാപമേറിയതുമായ 24 മണിക്കൂർ ലെമാൻസ് റൈസിൽ ഫോർഡിന് പങ്കെടുക്കാൻ വേണ്ടി അമേരിക്കയുടെ ഒരേയൊരു ലെ മാൻസ് വിജയിയായ കരോൾ ഷെൽബിയുമായി കരാർ ഉണ്ടാക്കുന്നു. കോർപറേറ്റ് പ്രഷറുകൾക്കും കിട മത്സരങ്ങൾക്കും ഇടയിൽ ലെ മാൻസിൽ പങ്കെടുക്കാൻ ഒരു വിപ്ലവകരമായ കാർ ഉണ്ടാക്കാനുള്ള കരോൾ ഷെൽബിയുടെയും ചരിത്രത്തിന്റെ വിസ്‌മൃതികളിൽ ആണ്ടുപോയ അദ്ധേഹത്തിന്റെ വിശ്വ വിഖ്യാതനായ ഡ്രൈവർ കെൻ മൈൽസിന്റെയും കഥ പറയുന്ന സിനിമയാണ് ഫോർഡ് വേഴ്‌സസ് ഫെറാരി.
ബെസ്റ്റ് ഫിലിം എഡിറ്റിങ്ങിനും സൗണ്ട് എഡിറ്റിങ്ങിനും ഉള്ള ഓസ്കാർ നേടിയ സിനിമ നിരവധി മറ്റു അവാർഡുകളും നേടീട്ടുണ്ട്.