Frankenweenie
ഫ്രാങ്കന്‍വീനി (2012)

എംസോൺ റിലീസ് – 1868

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tim Burton
പരിഭാഷ: അരുൺ കുമാർ
ജോണർ: അനിമേഷൻ, കോമഡി, ഫാമിലി

‘ഫ്രാങ്കെന്‍വീനി’ 2012ല്‍ പുറത്തുവന്ന അമേരിക്കന്‍ ആനിമേഷന്‍, സയന്‍സ്-ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ്.
വിക്ടര്‍ ഫ്രാങ്കൻ‌സ്റ്റൈൻ എന്ന അന്തര്‍മുഖനായ കുട്ടിയുടെയും അവന്‍റെ പ്രിയപ്പെട്ട നായ സ്പാര്‍ക്കിയുടെയും സ്നേഹബന്ധത്തിന്‍റെ കഥയാണ് ‘ഫ്രാങ്കെന്‍വീനി’. വിക്ടറിന്‍റെ നായ അവിചാരിതമായി മരണപ്പെടുമ്പോള്‍, വിക്ടര്‍ ശക്തമായ ചില ശാസ്ത്ര പരീക്ഷണങ്ങളിലൂടെ അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനായി ശ്രമിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.
വാൾട്ട് ഡിസ്നി പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ചിത്രം പ്രശസ്ത സംവിധായകന്‍ ടിം ബര്‍ട്ടനാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രം ഒരുപോലെ ഇഷ്ടമായേക്കും.