എം-സോണ്‍ റിലീസ് – 692
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Julie Taymor |
പരിഭാഷ | സുഭാഷ് ഒട്ടുമ്പുറം |
ജോണർ | ബയോഗ്രഫി, ഡ്രാമ, റൊമാൻസ് |
ഫ്രിഡ കാഹ്‌ലോ എന്ന മെക്സിക്കൻ ചിത്രകാരിയുടെ ജീവിത ചിത്രം അസാമാന്യമായ ഭാവുകത്വത്തോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ആറ് ഓസ്ക്കർ നോമിനേഷനും രണ്ട് അവാർഡുകളും കരസ്ഥമാക്കി.
തന്റെ ജീവിതത്തിൽ സംഭവിക്കുന്ന അനുഭവങ്ങളെ വന്യമായ ഭാവനകളിൽ ക്യാൻവാസിലേക്ക് പകർത്തുന്ന ചിത്രകാരി തന്നെക്കാൾ വിശ്രുതനായ സീഗോ റിവേറ എന്ന ചിത്രകാരന്റെ മൂന്നാം ഭാര്യയായി ജീവിതം തുടങ്ങുന്നത് തന്റെ നട്ടെല്ലിനെ തകർത്തു കളയുന്ന ഒരു ആക്സിഡന്റിന് ശേഷമാണ് ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് വിശ്വസിച്ച അവൾ അദ്ഭുതകരമായ മനക്കരുത്തോടെ എഴുന്നേറ്റ് നടന്നു തുടങ്ങുന്നു ആ ജീവിതം വെല്ലുവിളികൾ ഏറ്റെടുത്ത് നിർഭയമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കന്നു. മഹത്തരമായ അനേകം പെയിന്റിംങ്ങുകൾ അവശേഷിപ്പിച്ച് തന്റെ 47ാം വയസ്സിൽ ഫ്രിഡ വിടവാങ്ങുന്നു. സിനിമ അദ്ഭുതകരമായ സ്വാതന്ത്രബോധത്തോടെ ജീവിതത്തെ നേരിടുന്ന ഫ്രിഡ എന്ന ചിത്രകാരിയെ വിജയകരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു സംവിധായിക ജൂലിയ തൈമോർ.