Frozen II
ഫ്രോസൺ II (2019)

എംസോൺ റിലീസ് – 1494

എൽസയുടെ ഭരണത്തിൽ സന്തോഷത്തോടെ എല്ലാവരും കഴിയുന്ന ഏറെൻഡെൽ. ആ സന്തോഷത്തിനിടയിലും വിചിത്രമായ ഒരു വിളി എൽസയെ അലട്ടുന്നു. താൻ മൂലം വീണ്ടും മറ്റുള്ളവർക്ക് ആപത്തുണ്ടാകുന്ന ചിന്ത എൽസയുടെ ഉറക്കം കെടുത്തുന്നു. അതിനിടയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിദുരന്തവും താൻ മാത്രം കേൾക്കുന്ന ആ വിളികളും ഒരിടത്തു നിന്നു തന്നെ ആവാമെന്നുള്ള നിഗമനത്തിൽ അച്ഛൻ ചെറുപ്പത്തിൽ കഥയായി പറഞ്ഞുതന്ന മായാവനത്തിലേയ്ക്ക് പോയി പരിഹാരം കണ്ടെത്താൻ എൽസയും അന്നയും ക്രിസ്റ്റാഫും സ്വാനും ഒലാഫും തീരുമാനിക്കുന്നു. മൂടൽമഞ്ഞിന്റെ മതിൽ കടന്ന് വനത്തിനകത്തു കടക്കുന്ന അവർക്ക് നേരിടേണ്ടിവന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സംഭവങ്ങളായിരുന്നു.