Frozen
ഫ്രോസൺ (2013)

എംസോൺ റിലീസ് – 117

Download

4826 Downloads

IMDb

7.4/10

നമ്മളിൽ എല്ലാവരിലും ജന്മസിദ്ധമായി കിട്ടിയിരിക്കുന്ന ഒരു കഴിവോ വ്യത്യസ്തതയോ ഉണ്ടായിരിക്കും. ഈ വ്യത്യസ്തത ചിലരെ കൂടുതൽ സ്വീകാര്യരാക്കുമ്പോൾ മറ്റുചിലർക്ക് അത് മറ്റുള്ളവരിൽ നിന്ന് മറച്ച് തികച്ചും സാധാരണക്കാരായി നടിച്ച് ദുസഹമായ ഒരു ജീവിതം നയിക്കാനായിരിക്കും വിധി. ഭയവും പരിഭ്രാന്തിയും മൂലം അവർ നിയന്ത്രണം വിട്ടു ചെയ്തുപോകുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ അവർക്ക് ഒരു രാക്ഷസപരിവേഷം ചാർത്തിക്കൊടുക്കാറുണ്ട്.

എൽസയും അന്നയും ഏറെൻഡെൽ എന്ന രാജ്യത്തിലെ രാജകുമാരിമാരും സഹോദരികളുമാണ്. ജന്മനാ തനിക്ക് ലഭിച്ചിരിക്കുന്ന അമാനുഷിക ശക്തികൾ താൻ വളരുന്നതിടൊപ്പം ശക്തിപ്രാപിക്കുമ്പോൾ അവയെ നിയന്ത്രിക്കാനാകാതെ വിഷമിക്കുന്ന എൽസ, ഒരുതവണ തന്റെ ആശ്രദ്ധ കൊണ്ടുണ്ടായ അപകടത്തിൽ അനിയത്തി അന്ന തലനാരിഴയ്ക്ക് രക്ഷപെട്ട് ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നതോടെ താൻ തന്റെ രാജ്യത്തിനു തന്നെ അപകടമായി മാറുമോ എന്നുള്ള ഭയത്തിൽ ജീവിക്കാൻ നിർബന്ധിതയാകുന്നു. രാജ്യത്തിന്റെയും മക്കളുടെയും സുരക്ഷയെ കരുതി ഈ രഹസ്യം മഹാരാജാവ് എല്ലാവരിലും നിന്ന് മൂടിവയ്ക്കുന്നു. എങ്കിലും മൂടിവയ്ക്കപ്പെട്ട രഹസ്യങ്ങൾ ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും.