എം-സോണ്‍ റിലീസ് – 575
കൂബ്രിക്ക് ഫെസ്റ്റ് – 2
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
പരിഭാഷ | നിഷാദ് ജെ എന്‍ |
ജോണർ | ഡ്രാമ, വാര് |
Gustav Hasford ന്‍റെ “The short timers” എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയാണ് Full Metal Jacket. വിയറ്റ്നാം യുദ്ധത്തിന്‍റെ കഥ പറയുന്ന ഈ യുദ്ധവിരുദ്ധ സിനിമ പ്രധാനമായും നോക്കുന്നത് ഒരു മനുഷ്യനെ എങ്ങനെയാണു ക്രൂരനായ കണ്ണിൽ ചോരയില്ലാത്ത അനുസരണ ശീലമുള്ള യന്ത്രമാക്കി മാറ്റുന്നത് എന്നതാണ്. യുദ്ധത്തിന്‍റെ ഭീകരതയും മനുഷ്യന്‍റെ മാനസികാവസ്ഥയും ഒക്കെ കൂടി ചേർന്ന ഈ സിനിമ ഒരു കൂട്ടം യുവാക്കളുടെ സൈനിക പരിശീലനത്തിൽ തുടങ്ങി വിയറ്റ്നാം യുദ്ധക്കളം വരെ നീണ്ടു പോകുന്ന സിനിമയാണ്.
കുബ്രിക്കിന്‍റെ സിനിമകളുടെ പ്രത്യേകതയായ നെടുനീളന്‍ ഷോട്ടുകള്‍ തന്നെയാണ് ഈ സിനിമയിലും ഉള്ളത്. വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തില്‍ യുദ്ധമുഖത്തേക്ക് അയക്കുന്നതിനു പട്ടാളക്കാരെ വാര്‍ത്തെടുക്കുന്ന കണിശക്കാരനായ പട്ടാള മേധാവിയുടെ കീഴില്‍ പരിശീലനം നടത്തുന്ന പട്ടാളക്കാരില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. കുബ്രിക് സിനിമകള്‍, കൈകാര്യം ചെയ്യുന്ന വിഷയത്തിനു പുറമേ മറ്റുള്ള മേഖലകള്‍ കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. വിയറ്റ്നാം യുദ്ധത്തെ അതില്‍ പങ്കെടുത്ത സൈനികരുടെ മനോനില അനുസരിച്ച് അവതരിപ്പിച്ച ഒന്നാണ് ഫുള്‍ മെറ്റല്‍ ജാക്കറ്റ്. അതില്‍ നമുക്ക് രാഷ്ട്രീയം കാണാം, ബ്ലാക്ക് കോമഡി അനുഭവിക്കാം പലതും നിരൂപണം ചെയ്തെടുക്കാം. ഒരു ഓസ്കാര്‍ നോമിനേഷന്‍ അടക്കം ഒന്‍പതു നോമിനേഷനുകളും പിന്നെ ഏഴോളം അവാര്‍ഡുകളും ഫുള്‍ മെറ്റല്‍ ജാക്കറ്റ് നേടിയിട്ടുണ്ട്. പോരാത്തതിനു എണ്‍പത്തി ഏഴിലെ മികച്ച റേറ്റിംഗ് ഉള്ള സിനിമ കൂടിയാണിത്.