Gangs of Wasseypur
ഗാങ്ങ്സ് ഓഫ് വാസേപ്പുര്‍ (2012)

എംസോൺ റിലീസ് – 459

IMDb

8.2/10

Movie

N/A

തുടക്കം നന്നായാല്‍ എല്ലാം നന്നാവും എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ചിത്രം. തുടക്കം തിരക്കഥയില്‍ നിന്ന് തന്നെ വളരെ മികച്ച സ്ക്രിപ്റ്റും അതിനെ വെല്ലുന്ന രീതിയിലുള്ള അനുരാഗ് കാശ്യപിന്റെ സംവിധാനവും ഗാങ്ങ്സ് ഓഫ് വാസേപ്പുറിനെ മറ്റുള്ള ഹിന്ദി മസാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാക്കുന്നു. പ്രേക്ഷകരുടെ ആസ്വാദനത്തെ കളിയാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ വാഴുന്ന ഹിന്ദി സിനിമയില്‍ എന്നെങ്കിലും സംഭവിക്കുന്ന ഒരു നല്ല ചിത്രം. അതും ഇന്ത്യന്‍ ചരിത്രവും മണ്ണും ഒക്കെ കൃത്യതയോടെ തിരക്കഥയില്‍ വിളക്കി ചേര്‍ത്തിരിക്കുന്നു. പകയും വൈരാഗ്യവും, കാമവും, കൊലപാതകങ്ങളും കൊണ്ട് നിറഞ്ഞ ചിത്രമാണ് ഗാങ്ങ്സ് ഓഫ് വാസേപ്പുര്‍. അഖിലേഷ് ജൈസല്‍, അനുരാഗ് കശ്യപ് എന്നിവര്‍ തിരക്കഥ എഴുതി അനുരാഗ് കശ്യപ് സംവിധാനം ചെയ്തു മനോജ്‌ ബാജ്പായ് നവാസിദ്ധീന്‍ സിദ്ദീക്ക്, റീമ സെന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം കാണാതിരിക്കരുത്. മികച്ച അനുഭവമാണ് ഈ സിനിമ നല്‍കുന്നത്. ഈ പടത്തില്‍ കുറെ പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവരാരും അവരുടെ റോളുകള്‍ മോശമാക്കിയില്ല. ആരും അഭിനയിച്ചു ഓവറാക്കാത ചുരുക്കം ചില ഹിന്ദി സിനിമകളില്‍ ഒന്ന് . കഥ ഇവിടെ വിവരിക്കുന്നില്ല. കണ്ടു തന്നെ അനുഭവിച്ചറിയുക. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഇറങ്ങിയിട്ടുള്ളത്. ആദ്യഭാഗമാണ് പരിചയപ്പെടുത്തുന്നത്