Gaslight
ഗ്യാസ് ലൈറ്റ് (1944)

എംസോൺ റിലീസ് – 1131

Download

285 Downloads

IMDb

7.8/10

Movie

N/A

1880 – ൽ ലണ്ടൻ നഗര ചത്വരത്തിൽ നടന്ന നിഗൂഢമായ ഒരു കൊലപാതകത്തെ പ്രമേയമാക്കി പാട്രിക് ഹാമിൽടൺ രചിച്ച ഒരു നാടകമാണ്. ‘ഗ്യാസ് ലൈറ്റ്’ എന്ന ജോർജ്ജ് കുക്കോറിന്റെ ചലച്ചിത്രത്തിന് അവലംബം. ഇതേ നാടകം 1940-ൽ തൊറാൾഡ് ഡിക്കിൻസണും ചലച്ചിത്രമാക്കിയിട്ടുണ്ട്. രത്നക്കല്ലുകൾക്കുവേണ്ടിയുള്ള കൊലപാതകം എന്നതിലുപരി ദാമ്പത്യത്തിലെ അവിശ്വസനീയത എന്ന ഘടകത്തിന് ജോർജ്ജ് കുക്കോർ കൂടുതൽ പ്രാധാന്യം നൽകി. ജോൺ വാൻ ഡ്രൂട്ടൻ, വാൾട്ടർ റെയ്ച്ച്, ജോൺ എൽ ബാൾഡെർ സ്റ്റോൺ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. മുകളിലത്തെ മുറിയിൽ ആന്റൺ രത്നക്കല്ലുകൾ അന്വേഷിക്കുന്നതിനായി ഗ്യാസ് ലൈറ്റുകൾ കത്തിക്കുമ്പോൾ താഴെ പോളോയുടെ മുറിയിൽ പ്രകാശം മങ്ങുകയും അതിന്റെ വാസ്തവം തിരിച്ചറിയാതെ അതു തന്റെ തോന്നലാണെന്ന് ബെല്ല സംശയിക്കുകയും ചെയ്യുന്നതിൽ നിന്നാണ് ‘ഗ്യാസ് ലൈറ്റിങ്’ എന്ന പ്രയോഗം ഉണ്ടാവുന്നത്. വ്യക്തിക്കുമേലുള്ള നിയന്ത്രണാധികാരവുമായി ബന്ധപ്പെട്ട സൂചനയാണതിലുള്ളത്. ക്രമമായി തെറ്റായ നിർദ്ദേശങ്ങൾ നൽകിയും കുറ്റപ്പെടുത്തിയും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള ഒരാളുടെ മാനസികനിലയെയും വ്യക്തിത്വത്തെയും തകർക്കുന്ന രീതി ‘ഗ്യാസ് ലൈറ്റിങ് ’ എന്ന പേരിൽ മനശ്ശാസ്ത്രത്തിന്റെ പദകോശത്തിൽ കയറിപ്പറ്റിയത് ചലച്ചിത്രത്തിന്റെ ജനപ്രിയതയിൽ നിന്നാണ്.

ചിത്രം ഏഴ് വിഭാഗങ്ങളിൽ ഓസ്കാറിനായി മത്സരിക്കുകയും മികച്ച നടിയ്ക്കും ( ഇൻഗ്രിഡ് ബെർഗ്മാൻ) മികച്ച കലാസംവിധാനത്തിനും ( വില്യം ഫെരാരി ഉൾപ്പടെ നാല് പേർക്ക്) പുരസ്കാരം നേടുകയും ചെയ്തു. ഇൻഗ്രിഡിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഈ ചിത്രം നേടിക്കൊടുത്തു. കാനിൽ മികച്ച സംവിധായകനുള്ള, കാനിലെ ഗ്രാൻഡ് പ്രൈസിനു മികച്ച നടിയ്ക്കുള്ള ന്യൂയോർക്ക് ക്രിട്ടിക്സ് അവാർഡിനും ‘ഗ്യാസ് ലൈറ്റിനു’ നാമനിർദ്ദേശം ലഭിച്ചിരുന്നു.