Get Out
ഗെറ്റൗട്ട് (2017)

എംസോൺ റിലീസ് – 745

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jordan Peele
പരിഭാഷ: സാമിർ
ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ
IMDb

7.8/10

ജോര്‍ഡന്‍ പീല്‍ സംവിധാനം ചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ഒരു ഹൊറര്‍ സിനിമയാണ് ഗെറ്റൗട്ട്‌.

റോസ് എന്നൊരു വൈറ്റ് ഗേള്‍ഫ്രണ്ടുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവാണ് ക്രിസ് വാഷിങ്ങ്ടണ്‍. തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നതിനായി ക്രിസ്സിനെ റോസ് അവളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുന്നതും അവരുടെ അങ്ങോട്ടേക്കുള്ള യാത്രയും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. താന്‍ കറുത്ത വര്‍ഗ്ഗക്കാരനായതുകൊണ്ട് റോസിന്റെ കുടുംബം അസന്തുഷ്ടരായേക്കാം എന്ന വേവലാതി ക്രിസ്സിനുണ്ട്. എന്നാല്‍, തന്റെ കുടുംബം ആ ടൈപ്പല്ല, എന്ന ഉറപ്പു നല്‍കിയാണ്‌ റോസ് അവനെ കൊണ്ടുപോകുന്നത്. നിരുപദ്രവമെന്നു തോന്നിപ്പിക്കുന്ന ചില വംശീയ അധിക്ഷേപങ്ങള്‍ റോസിന്റെ വീട്ടില്‍ ക്രിസ്സിനു നേരിടേണ്ടി വരുന്നുണ്ടെങ്കിലും, അവനെ കൂടുതല്‍ അസ്വസ്ഥനാക്കിയത് അവന്‍ കാണുന്ന മറ്റു ചില വിചിത്ര സംഭവങ്ങളാണ്. എന്തൊക്കെയാണാ വിചിത്ര സംഭവങ്ങള്‍? എങ്ങനെയാണ് ക്രിസ് അതിനെയെല്ലാം നേരിടുക, എന്നതെല്ലാം വളരെ എൻഗേജിങ്ങായ രീതിയില്‍ കാണിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്.

കടപ്പാട്: The Mallu Analyst