Gia
ജിയ (1998)

എംസോൺ റിലീസ് – 814

IMDb

6.9/10

ഫാഷൻ മോഡൽ ആവാനുള്ള സ്വപ്നവുമായി ന്യൂ യോർക്ക് നഗരത്തിൽ എത്തുകയാണ് ജിയാ കരാഞ്ചി. വിൽഹെൽമിന കൂപ്പർ എന്ന പ്രശസ്ത ഏജന്റിന്റെ സഹായവും സ്വന്തം കഴിവുകളും ചേരുമ്പോൾ ജിയാ മോഡലിംഗ് ലോകത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പക്ഷെ lung കാൻസർ മൂലം കൂപ്പർ മരണമടയുന്നതോടെ ജിയായുടെ ജീവിതത്തിന്റെ താളം തെറ്റുകയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്ന ജിയായ്ക്ക് ചുറ്റും അവളുടെ സൂപ്പർ മോഡൽ ജീവിതം തകർന്നടിയുന്നു. ജിയായായി തന്റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായി ആഞ്‌ജലീന ജോളിയാണ് പ്രത്യക്ഷപ്പെടുന്നത്. മികച്ച നടിക്കുന്ന ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും അവരെ തേടിയെത്തി.