എംസോൺ റിലീസ് – 2878
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Elisabeth Röhm |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ക്രൈം, ത്രില്ലർ |
ഓസ്ട്രിയയിൽ നടന്ന മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എലിസബത്ത് റോം സംവിധാനം ചെയ്ത ചിത്രമാണ് ഗേൾ ഇൻ ദ ബേസ്‌മെന്റ്.
സാറ 18 വയസ്സ് തികയാൻ പോകുന്ന ഒരു പെൺകുട്ടിയാണ്. അമ്മയും സഹോദരിയും അച്ഛനുമൊപ്പമാണ് അവൾ കഴിയുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മേൽ അനാവശ്യമായി നിയന്ത്രണങ്ങൾ വെക്കുന്ന അച്ഛനെ സാറയ്ക്ക് തീരെ ഇഷ്ടവുമല്ലായിരുന്നു.
ഒരു ദിവസം രാത്രി തന്റെ കാമുകനോടൊപ്പം പാർട്ടിയ്ക്ക് പോകാനിറങ്ങുമ്പോൾ അച്ഛൻ ഡോൺ സാറയെ തടഞ്ഞ് എങ്ങും പോകേണ്ട എന്നുപറഞ്ഞ് ശകാരിക്കുന്നു. എന്നാൽ അതൊന്നും വകവെക്കാതെ സാറ ആരുമറിയാതെ രാത്രി പാർട്ടിയ്ക്ക് പോയി. 18 വയസ്സ് തികയുമ്പോൾ, താൻ വീടുവിട്ട് ലോകം ചുറ്റി കാണാൻ പോകുമെന്ന് അമ്മയോടും സഹോദരിയോടും സാറ പറയുന്നത് ഒളിഞ്ഞു നിന്ന് കേട്ട ഡോൺ അന്നുതൊട്ട് മനസ്സിൽ പലതും കണക്കുക്കൂട്ടാൻ തുടങ്ങി.
ഒരു ദിവസം വീട്ടിലാരുമില്ലാത്ത തക്കം നോക്കി ഡോൺ സാറയെ വീടിന്റെ ബേസ്മെന്റിലേക്ക് കൊണ്ടുപോയി അവിടെയുള്ള രഹസ്യമുറിയിൽ അവളെ ബന്ദിയാക്കി വെക്കുന്നു. തുടർന്ന് അയാൾ അവളെ ലൈംഗികമായി പീഡിപ്പിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നു.
ഈ ക്രൂരത എത്രനാൾ നീണ്ടു നിൽക്കും? അവൾ ആ ബേസ്മെന്റിൽ നിന്നും പുറത്തു വരുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ബാക്കി സിനിമ.
ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തിന്റെ മികച്ചൊരു ദൃശ്യവിഷ്കാരമാണ് “ഗേൾ ഇൻ ദ ബേസ്‌മെന്റ്” എന്ന ഈ ചിത്രം.