Gladiator
ഗ്ലാഡിയേറ്റർ (2000)

എംസോൺ റിലീസ് – 355

Download

18117 Downloads

IMDb

8.5/10

റോമിന്റെ ചക്രവർത്തിയായ മാർക്കസ് ഒരെലിയസ് വാർദ്ധക്യത്തിന്റെ വരവ് തിരിച്ചറിഞ്ഞ് വിശ്വസ്തനായ സ്വന്തം പട്ടാള മേധാവി മാക്സിമസിനെ പിൻഗാമിയാക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ ചക്രവർത്തിയുടെ മകൻ കൊമോഡസ് ചക്രവർത്തിയെ കൊലപ്പെടുത്തി അധികാരം കൈക്കലാക്കുന്നു. അധികാരത്തിലേറിയ കൊമോഡസ് മാക്സിമിസിനെയും കുടുംബത്തെയും കൊല്ലാൻ ഉത്തരവിടുന്നു. ഭാര്യയും മകനും കൊല്ലപ്പെട്ടെങ്കിലും മാക്സിമസ് രക്ഷപ്പെടുകയും അടിമകളെ പോരിന് ഇറക്കുന്ന ഒരു വ്യാപാരിയുടെ കൈയിൽ അകപ്പെടുകായും ചെയ്യുന്നു. അടിമയായി പോർക്കളത്തിലെ സാഹസത്തിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിക്കുകയും ചതിയനായ കോമോഡസിനോടു പ്രതികാരം ചെയ്യാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.

2000ൽ ഇറങ്ങിയ ഈ റിഡ്‌ലി സ്കോട്ട് ചിത്രം ഒരുപാട് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. ഇതിൽ ഏറ്റവും ശ്രദ്ധേയം മികച്ച നടനും (റസ്സൽ ക്രോവിന്) മികച്ച ചിത്രത്തിനും അടക്കം 5 ഓസ്കാർ അവാർഡുകൾ നേടിയതാണ്.