Glass
ഗ്ലാസ് (2019)

എംസോൺ റിലീസ് – 1254

Download

1961 Downloads

IMDb

6.6/10

ഫിലാഡൽഫിയയിലെ തെരുവുകളിൽ നീതി നടപ്പാക്കുന്ന അസാധാരണ കഴിവുകളുള്ള ഒരാളാണ് ഡേവിഡ് ഡൺ. പോലീസുകാർ നിയമം നടപ്പാക്കുന്നതിന് മുന്നേ സ്വയം നീതി നടപ്പാക്കുന്നതിൽ മുൻപിലുള്ള ഡേവിഡിനെ ജനങ്ങൾ ഒരു ഹീറോയായാണ് കണക്കുകൂട്ടി വരുന്നത്.
അങ്ങനെ 23 വേറെ വ്യത്യസ്ത സ്വഭാവങ്ങളുള്ള ബീസ്റ്റുമായി ഡേവിഡ് ഏറ്റുമുട്ടാൻ ഇടവരുന്നു. അവരുടെ ഈ ബലപരീക്ഷണം ചെന്നെത്തുന്നത് തികച്ചും ഗൂഢമായ മനസ്സുള്ള എലൈജ്ജ പ്രൈസിന്റെ മുൻപിലാണ്.
Mr. ഗ്ലാസ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന എലൈജ്ജ ഈ രണ്ടുപേരുടെയും പ്രത്യേക രഹസ്യങ്ങൾ അറിയാവുന്ന ഒരു ക്രിമിനൽ ബുദ്ധികേന്ദ്രമാണ്. ഈ മൂന്നുപേരും തമ്മിലുള്ള ഏറ്റുമുട്ടലാണ് ‘ഗ്ലാസ്സ്’ എന്ന സിനിമ.

ഇന്ത്യൻ വംശജനായ മനോജ്‌ നൈറ്റ്‌ ശ്യാമളൻ സംവിധാനം ചെയ്ത അൺബ്രേക്കബിൾ സീരീസിലെ അവസാനത്തെ മൂവിയാണ് 2019-ൽ പുറത്തിറങ്ങിയ ‘ഗ്ലാസ്സ്’. ജെയിംസ്‌ മക്കോയ് ബീസ്റ്റ് ആയും, ബ്രൂസ് വില്ലിസ് ഡേവിഡ് ഡൺ ആയും, സാമുവേൽ എൽ ജാക്സൺ Mr. ഗ്ലാസ്സ് ആയും ഇതിൽ വേഷമിടുന്നു.