എം-സോണ്‍ റിലീസ് – 583
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജോം കല്ലറ്റ്സാറ |
പരിഭാഷ | സാബി |
ജോണർ | അഡ്വെഞ്ചര്‍, സ്പോര്‍ട്, ഡ്രാമ |
ഗോൾ 1 നു ലഭിച്ച സ്വീകാര്യതയുടെ പിൻബലത്തിൽ ,അതിന്റെ തുടർച്ചയെന്നോണം, 2007ൽ ജോം കല്ലറ്റ് സാറയുടെ സംവിധാനത്തിൽ u.k യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾ 2 ലിവിങ് ദി ഡ്രീം. സംവിധായകൻ മാറി വന്നു എന്നത് മാറ്റി നിർത്തിയാൽ തുടർച്ചയെന്നോണം ഗോൾ ൽ1 ലെ മുഖ്യ കഥാപത്രങ്ങൾ എല്ലാം തന്നെ ഗോൾ 2വിലും വേഷമിടുന്നു. ഗോൾ 1 ലെ നായകൻ സാന്റിയാഗോ മുനസായി വേഷമിടുന്നത് ഈ ചിത്രത്തിലും കുനോ ബക്കർ തന്നെയാണ്. ഗോൾ 1 നിർത്തിയിടത്തു നിന്നു തന്നെയാണ് ഗോൾ 2 ഉം തുടങ്ങുന്നത്.ഗോൾ 1 ൽ ന്യൂകാസിൽ യുണൈറ്റഡ് എന്ന ഇംഗ്ളീഷ് ക്ലബ്ബാണ് മുഖ്യ കേന്ദ്രമെങ്കിൽ ,ഗോൾ 2 വിലത്, റയൽ മാഡ്രിഡ് എന്ന ഇതിഹാസ ക്ലബ്ബാണ്. ഗോൾ 1 ലെന്ന പോലെ 2 ലും ഇതിഹാസ താരങ്ങളും ക്ളബ്ബുകളും ഫിഫയുടെ അനുമതിയോടെ പങ്കു ചേരുന്നു.പേരസ് ,സിദാൻ,റൗൾ,റൊബീഞ്ഞോ,കാർലോസ്,ബെക്കാം,റൊണാൾഡോ,കസിയ്യസ് ,തുടങ്ങിയ വൻ നിര സാന്റിക്കൊപ്പം റിയലിൽ അണിനിരക്കുമ്പോൾ ,ഹെൻറി ,ഫാബ്രിഗസ് തുടങ്ങിയ ധാരാളം താരങ്ങൾ അർസേനൽ ,വലൻസിയ.. ടീമുകളിലൂടെയും ചിത്രത്തിന്റെ ഭാഗമാകുന്നു. കുറെ ഇതിഹാസ താരങ്ങളും,ക്ലബ്ബുകളും ,മത്സരങ്ങളും ഒക്കെയായി ഒരു ചാമ്പ്യാൻസ് ലീഗ് സീസണിലൂടെ ചിത്രം സാന്റിയോഗയുടെ റയൽ ജീവിതം നമ്മളിലേക്ക് എത്തിക്കുന്നു.