Godzilla
ഗോഡ്സില്ല (2014)

എംസോൺ റിലീസ് – 2447

പരിഭാഷ

13580 ♡

IMDb

6.4/10

കോടാനുകോടി വർഷങ്ങൾക്ക് മുന്നേ, പ്രാചീന കാലത്ത് ഭൂമി ഇന്നുള്ളതിനേക്കാൾ പതിന്മടങ്ങ് റേഡിയോ ആക്ടീവ് ആയിരുന്ന കാലത്ത് ഭീമാകാരന്മാരയ ജീവികൾ ഭൂമിയിൽ നിലനിന്നിരുന്നു.
ഇതിനെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ അവയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ലോകരാജ്യങ്ങള്‍ മൊണാർക്ക് എന്ന രഹസ്യ സംഘടന രൂപീകരിച്ചു. തന്റെ ഭാര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാന്‍ നോക്കുന്ന ജോയും അദ്ദേഹത്തിന്റെ മകന്‍ ഫോര്‍ഡും ഈ രഹസ്യങ്ങള്‍ കണ്ടെത്തുന്നു. ഇതിനിടയിൽ മ്യുട്ടോ എന്ന് വിളിക്കുന്ന ഒരു ഭീകര സത്വം പ്രത്യക്ഷപ്പെട്ട് ലോകമെങ്ങും നാശം വിതയ്ക്കാൻ തുടങ്ങുന്നു. മ്യുട്ടോയെ ഉന്മൂലനം ചെയ്യാനായി ഭൂമിയുടെ അടിത്തട്ടിൽ നിന്നും മറ്റൊരു ഘോരമൃഗം ഉദയം ചെയ്യുന്നു. തുടർന്നുള്ള സംഭവങ്ങൾ അറിയാൻ സിനിമ കാണുക.

2014ൽ ഇറങ്ങിയ ഗാരത്ത് എഡ്വാർഡ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് “ഗോഡ്‌സില്ല”. 1954ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രത്തിലൂടെ സിനിമാ ചരിത്രത്തിലേക്ക് കടന്നു കയറിയ മോൺസ്റ്ററാണ് ഗോഡ്സില്ല. ആണവായുധ ഭീഷണി നിലനിന്നിരുന്ന 50കളിൽ,1946ൽ അണുബോംബ് നാശം വിതച്ച ജപ്പാനിൽ ഇറങ്ങിയ ഈ ചലച്ചിത്രത്തിൽ ഗോഡ്സില്ല എന്നത് അണുബോംബ് എന്ന വിനാശകാരിയായ ആയുധത്തിൻ്റെ പ്രതീകമാണ്. 2010കളിലേക്ക് ഈ സത്വത്തെ പറിച്ചു നടുമ്പോൾ നാമിന്ന് അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഒരു ഉപമയായി ഗോഡ്സില്ല രൂപാന്തരം പ്രാപിക്കുന്നു.

മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ മറ്റ് ഭാഗങ്ങളുടെ
മലയാളം സബ്‌ടൈറ്റിൽ എംസോണിൽ ലഭ്യമാണ്.

കോങ്: സ്കൾ ഐലൻഡ് (2017)

ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ് (2019)