Godzilla: King of the Monsters
ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ് (2019)

എംസോൺ റിലീസ് – 2449

Download

17771 Downloads

IMDb

6/10

2014ല്‍ ഇറങ്ങിയ “ഗോഡ്സില്ല” യുടെ സീക്വലാണ്, 2019ല്‍ പുറത്തിറങ്ങിയ Michael Dougherty സംവിധാനം ചെയ്ത “ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ്”.
ആദ്യ ഭാഗത്തിന് ശേഷം 5 വര്‍ഷങ്ങള്‍ കടന്നു പോയി. 5
വര്‍ഷമായി ആരും ഗോഡ്സില്ലയെ കണ്ടിട്ടില്ല. ഇതിനിടയില്‍ ഭൂമിയിലെങ്ങും ഭീമകരന്മാരായ “ടൈറ്റനുകളെ” മൊണാര്‍ക്ക് കണ്ടെത്തി കൊണ്ടിരിക്കുവാണ്. അതേ സമയം ലോകം കഴിഞ്ഞ ചിത്രത്തില്‍ നടന്ന സംഭവങ്ങളോട് പൊരുത്തപെടാന്‍ ശ്രമിക്കുന്നു. “മോണ്‍സ്റ്റര്‍ സീറോ” എന്ന് വിളിക്കുന്ന “ഗിഡോറ” എന്ന ടൈറ്റന്‍ ഉണരുമ്പോള്‍ അത് മറ്റുള്ള ടൈറ്റനുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചെടുത്തു അവരെ ഉപയോഗിച്ച് ഭൂമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഈ നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ വേണ്ടി ഗോഡ്സില്ല വീണ്ടും ഭൂമിയുടെ അടിത്തട്ടില്‍ നിന്നും വീണ്ടും വരുന്നു.
ഭീമകരന്മാരായ മോണ്‍സ്റ്ററുകള്‍ തമ്മില്ലുള്ള പോരാട്ടങ്ങളാല്‍ സമ്പന്നമാണ് ചിത്രം.