Godzilla vs. Kong
ഗോഡ്സില്ല vs. കോങ് (2021)
എംസോൺ റിലീസ് – 2491
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Adam Wingard |
പരിഭാഷ: | ഗിരി. പി. എസ്, വിഷ്ണു പ്രസാദ് |
ജോണർ: | ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ലെജൻഡറി പിക്ചേഴിന്റെ ബാനറിൽ, ആദം വിംഗാർഡിന്റെ സംവിധാനത്തിൽ 2021 യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്സില്ല vs കോങ്. മോൺസ്റ്റർ യൂണിവേഴ്സിസ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. ആദ്യം 3 ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായ ഗോഡ്സില്ലയും കോങും ഈ ചിത്രത്തിൽ ഒന്നിച്ച് വരുന്നു എന്നത് കൊണ്ട് ചിത്രത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രതീക്ഷകളെക്കാൾ ഒരുപടി മുകളിലായി നിൽക്കുന്ന ഒന്നായി മാറാൻ ഈ ചിത്രത്തിന് കഴിഞ്ഞു.
കഴിഞ്ഞ ചിത്രങ്ങളിൽ മാനവരാശിയുടെ രക്ഷകനായി മാറിയ ഗോഡ്‌സില്ല പെട്ടെന്ന് തിരികെ വരുകയും കരയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ മറികടക്കാൻ മോണാർക്കിന് കോങിനെ ഇറക്കേണ്ടി വരുന്നു. ഗോഡ്സിലയെ നേരിടാൻ കോങ് സജ്ജമാകുന്നു. ശേഷം ഭൂമിയിലെ ഏറ്റവും വലിയ രണ്ട് ടൈറ്റനുകളുടെ യുഗങ്ങൾ പഴക്കമുള്ള യുദ്ധം പുനഃരാരംഭിക്കുന്നു.
ലോകത്താകമാനം ആരാധകവൃന്ദം ഉള്ള രണ്ട് സങ്കല്പിക കഥാപാത്രങ്ങളെ ഒട്ടും മോശമാക്കാതെ സ്‌ക്രീനിൽ എത്തിക്കാൻ അണിയപ്രവർത്തകർക്ക് കഴിഞ്ഞു.
മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ മറ്റ് ഭാഗങ്ങളുടെ
മലയാളം സബ്‌ടൈറ്റിലുകൾ എംസോണിൽ ലഭ്യമാണ്.