Godzilla x Kong: The New Empire
ഗോഡ്സില്ല x കോങ് ദ ന്യൂ എമ്പയർ (2024)

എംസോൺ റിലീസ് – 3347

Download

33737 Downloads

IMDb

6.1/10

മോൺസ്റ്റർവേഴ്‌സ് ഫ്രാഞ്ചൈസിലെ അഞ്ചാമത്തെ സിനിമയും 2021-ൽ ഇറങ്ങിയ ഗോഡ്സില്ല vs. കോങ്ങിന്റെ സീക്വലുമാണ് 2024-ൽ പുറത്തിറങ്ങിയ ഗോഡ്സില്ല x കോങ് ദ ന്യൂ എമ്പയർ.

ഗോഡ്‌സില്ലയുടെയും കോങ്ങിന്റെയും ഏറ്റുമുട്ടലിന് ശേഷം, ഇരുവരും രണ്ട് പ്രദേശങ്ങളിലായി നിലയുറപ്പിച്ചു. ഗോഡ്സില്ല ഉപരിതലത്തിലും, കോങ് ഹോളോ എർത്തിലും. എന്നാൽ ഒരു ശക്തനായ ശത്രു വരുന്നതോടെ ഒരുകാലത്ത് എതിരാളികളായിരുന്ന ആ രണ്ട് ഭീമന്മാര് ഒറ്റക്കെട്ടായി ശത്രുവിനെ നേരിടുന്നതാണ് ഇത്തവണ നടക്കുന്നത്. ഒരുപാട് രഹസ്യങ്ങളും, വിചിത്ര ജീവികളും അടങ്ങിയ ഹോളോ എർത്തിലാണ് ഇപ്രാവശ്യം കഥ കൂടുതലും.