Goldfinger
ഗോള്‍ഡ് ഫിംഗര്‍ (1964)

എംസോൺ റിലീസ് – 1891

Download

3536 Downloads

IMDb

7.7/10

Movie

N/A

ജയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ ചിത്രം. വലിയ നിരൂപകപ്രശംസ നേടിയ സിനിമ പരമ്പരയിലെ തന്നെ മികച്ചവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഷോൺ കോണറി ആണ് ബോണ്ടിനെ അവതരിപ്പിക്കുന്നത്. സ്വർണ്ണ വ്യവസായ ഭീമനായ ഗോൾഡ്ഫിംഗർ എന്നയാളുടെ രഹസ്യങ്ങൾ അന്വേഷിക്കാൻ ബോണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത ഗോൾഡ്ഫിംഗറിന്റെ പുതിയ പദ്ധതികൾ ഓരോന്നായി അന്വേഷണത്തിൽ വെളിപ്പെടുകയാണ്. അത് തകർക്കാനുള്ള ശ്രമങ്ങളാണ് തുടർന്ന്.
1959 ൽ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ആസ്റ്റൺ മാർട്ടിൻ കാർ ചേസ് അടക്കം ബോണ്ടിന്റെ പല സ്റ്റൈലുകൾക്കും ഇതു തുടക്കമിട്ടു. മികച്ച സൗണ്ട് ഇഫക്ട്സിന് ഓസ്കാറും നേടി.