Goodfellas
ഗുഡ്ഫെല്ലാസ് (1990)

എംസോൺ റിലീസ് – 908

Download

6807 Downloads

IMDb

8.7/10

1990 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്രൈം സിനിമയാണ് ഗുഡ്ഫെല്ലാസ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായ നിക്കോളാസ് പിലെഗ്ഗിയുടെ ‘Wiseguys’ എന്ന പുസ്തകത്തെ ആധാരമാക്കി മാര്‍ട്ടിന്‍ സ്കോര്‍സെസ് സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ് അധോലോകത്തിലെ സഹായിയായ ഹെന്‍റി ഹില്‍ എന്ന യുവാവിന്‍റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും 1955 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ചിത്രീകരിച്ചിരിക്കുന്നു.

റോബര്‍ട്ട്‌ ഡിനീറോ, ജോസ് പെസ്കി, റേ ലിയോട്ട എന്നിവരാണ് മുഖ്യവേഷത്തില്‍. ബോക്സോഫീസ് വിജയവും നിരൂപകപ്രശംസയും ഒരേപോലെ നേടിയ ചിത്രം മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച സഹനടന്‍ എന്നിവയുള്‍പ്പെടെ 6 ഓസ്കാര്‍ നോമിനേഷൻ കരസ്ഥമാക്കി. ഇതിൽ മികച്ച സഹനടനുള്ള ഓസ്കാർ ടോമി ഡെവിറ്റോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോ പെഷി നേടി.

ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ എന്നും സ്ഥാനമുള്ള ചിത്രമാണ്‌ ഗുഡ്ഫെല്ലാസ്. അഭിനേതാക്കളുടെ മികച്ച പ്രകടനവും, കഥപറച്ചിലിന്‍റെ രീതിയും വേഗവും, പെര്‍ഫെക്ഷനും ഇതിനെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളൊന്നില്‍ പ്രതിഷ്ടിക്കുന്നു.