Gremlins
ഗ്രെമ്ലിൻസ് (1984)

എംസോൺ റിലീസ് – 2648

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Joe Dante
പരിഭാഷ: ജെറിൻ ചാക്കോ
ജോണർ: കോമഡി, ഫാന്റസി, ഹൊറർ

1984ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ നിർമാണത്തിൽ ജോ ഡാന്റെ സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഗ്രെമ്ലിൻസ്. ബില്ലി പെൽസർ എന്ന കൗമാരക്കാരന് മൊഗ്വായ് എന്നൊരു ജീവിയെ ക്രിസ്തുമസ് സമ്മാനായി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. എടുത്തുപറയത്തക്ക താരനിര ഇല്ലാതിരുന്നിട്ട് കു‌ടി, സിനിമ നല്ല നിരൂപക പ്രശംസ നേടുകയും തീയറ്ററുകളിൽ വൻ വിജയമുണ്ടാക്കുകയും ചെയ്തു.