Greyhound
ഗ്രേഹൗണ്ട് (2020)

എംസോൺ റിലീസ് – 1880

Download

14834 Downloads

IMDb

7/10

C.S.ഫോറെസ്റ്ററുടെ “The Good Shepherd” എന്ന നോവലിനെ ആസ്പദമാക്കി ടോം ഹാങ്ക്സിന്റെ തിരക്കഥയിൽ Aaron Schneider സംവിധാനം ചെയ്ത ചിത്രമാണ് Greyhound. ആപ്പിൾ ടി.വി.യാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികളുടെ 37-ഓളം ചരക്കു കപ്പലുകൾ ഗ്രേഹൗണ്ട് എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിൽ അറ്റ്ലാന്റിക് സമുദ്രം കടന്ന് ബ്രിട്ടനിലേക്ക് പോകുമ്പോൾ വ്യോമ പരിരക്ഷ ലഭ്യമല്ലാത്ത ‘ബ്ലാക്ക്‌ പിറ്റ്’ അഥവാ ഇരുണ്ട ഗർത്തം എന്ന പ്രദേശത്തുവച്ച് യു-ബോട്ടുകൾ എന്നു വിളിക്കപ്പെടുന്ന ജർമൻ അന്തർവാഹിനികളാൽ ആക്രമിക്കപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മികച്ച രീതിയിലുള്ള സൗണ്ട് എഫക്ട്സ്, പശ്ചാത്തല സംഗീതം, യുദ്ധരംഗങ്ങൾ തുടങ്ങിയവയിലൂടെ ആവേശോജ്വലമായ ഒരു ത്രില്ലർ അനുഭവം ചിത്രം നമുക്ക് സമ്മാനിക്കുന്നു.