Groundhog Day
ഗ്രൗണ്ട്‌ഹോഗ് ഡേ (1993)

എംസോൺ റിലീസ് – 527

Download

2213 Downloads

IMDb

8/10

ടൈംലൂപ്പ് സിനിമകളുടെ പാഠപുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന, റിലീസ് ചെയ്ത നാള്‍ മുതല്‍ പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തൊരു ചലച്ചിത്രമാണ് 1993-ല്‍ ബില്‍ മറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റേമിസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹോളിവുഡ് ഫാന്റസി കോമഡി സിനിമയായ ഗ്രൗണ്ട്‌ഹോഗ് ഡേ. ചിത്രത്തിന് 1994-ലെ മികച്ച തിരക്കഥയ്ക്കുള്ള ബാഫ്റ്റ പുരസ്കാരവും ലഭിക്കുകയുണ്ടായി.

ഫില്‍ കോണേഴ്‌സ് അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ താമസിക്കുന്ന അഹംഭാവിയായൊരു ടെലിവിഷന്‍ കാലാവസ്ഥാപ്രവചകനാണ്. ഒരിക്കല്‍ ഗ്രൗണ്ട്ഹോഗ് ഡേ (ഫെബ്രുവരി 2) ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഫില്‍ മനസ്സിലാമനസ്സോടെ പെന്‍സില്‍വാനിയയിലെ ഒരു കുഞ്ഞുപട്ടണമായ പങ്ങ്സറ്റാനിയില്‍ എത്തുന്നു. ഗ്രൗണ്ട്ഹോഗ് ഡേ പതിവ് പുച്ഛഭാവത്തോടെ റിപ്പോര്‍ട്ട് ചെയ്തു തിരിച്ച് പോകുന്ന ഫില്ലിന് ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം അന്ന് രാത്രി പങ്ങ്സറ്റാനിയില്‍ തന്നെ തങ്ങേണ്ടി വരുന്നു. പിറ്റേന്ന് രാവിലെ ഉറക്കമെണീറ്റ് വരുമ്പോള്‍ ഫില്‍ വീണ്ടും ഫെബ്രുവരി 2-ല്‍ തന്നെ തിരിച്ചെത്തിയിരിക്കുന്നു. താന്‍ എന്ത് തന്നെ ചെയ്താലും ഗ്രൗണ്ട്ഹോഗ് ഡേ വീണ്ടും വീണ്ടും ആവര്‍ത്തിക്കുവാണെന്നും, എന്ത് ചെയ്താലും പങ്ങ്സറ്റാനിയില്‍ നിന്ന് തനിക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഫില്ലിന് മനസ്സിലാകുന്നു. ഇങ്ങനെ ആവര്‍ത്തിച്ച് ഒരേ ദിവസം തന്നെ വീണ്ടും ജീവിക്കേണ്ടി വരുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ഫില്‍ എങ്ങനെ അഭിമുഖീകരിക്കുന്നെന്നും, ഫില്‍ ഈ ടൈംലൂപ്പില്‍ നിന്ന് രക്ഷപ്പെടുമോന്നുമറിയാന്‍ ചിത്രം കാണുക.