എം-സോണ്‍ റിലീസ് – 527

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ഹറോള്‍ഡ് റാമിസ് |
പരിഭാഷ | റഹീസ് സി പി |
ജോണർ | കോമഡി, ഫാൻറസി, റൊമാൻസ് |
Info | BC1091434947C3576337E299B81E084287FFF14C |
1993 ല്‍ പുറത്തുവന്ന ബില്‍ മുറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റാമിസ് സംവിധാനം ചെയ്ത ചിത്രമാണ് ഗ്രൗണ്ട്‌ഹോഗ് ഡേ . ഫില്‍ കോണേഴ്‌സ് എന്ന അഹങ്കാരിയായ ടെലിവിഷന്‍ ജേണലിസ്റ്റിനെയാണ് മുറേ ചിത്രത്തില്‍ അവതരിപ്പിച്ചത്. ടിവിയില്‍ നിത്യവും വാര്‍ത്താബുള്ളറ്റിനുകള്‍ക്കൊപ്പം കാലാവസ്ഥാ പ്രവചനം നടത്തി മടുത്തിരിക്കുകയാണ് കോണേഴ്‌സ്. അതിനിടെയാണ് ഗ്രൗണ്ട്‌ഹോഗ് ഡേ വരുന്നത്. വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്സവമായതുകൊണ്ട് അയാള്‍ക്ക് പോകാനേ തോന്നുന്നില്ല. മനസില്ലാമനസോടെ പ്രോഗ്രാം പ്രൊഡ്യൂസറെയൊക്കെ പുച്ഛിച്ച് ഏറ്റവും പ്രശസ്തമായ ഗ്രൗണ്ട്‌ഹോഗ് ഉത്സവം നടക്കുന്ന പങ്ക്‌സടോണി എന്ന സ്ഥലത്തേക്ക് അയാള്‍ ക്രൂവുമൊത്ത് പോകുന്നു.തുടര്‍ന്നാണ് സിനിമയുടെ പ്രധാനഭാഗം ആരംഭിക്കുന്നത്. ഗ്രൗണ്ട്‌ഹോഗ് ഉത്സവത്തലേന്ന് സ്ഥലത്തെത്തി ഒരു ചെറിയ ഹോട്ടലില്‍ മുറിയെടുക്കുന്നു അയാള്‍. പിറ്റേന്ന് മുഖത്തൊരു പുച്ഛഭാവവുമായി പോയി പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരികെ മുറിയിലെത്തി കിടന്നുറങ്ങുന്നു. പിറ്റേന്ന് എണീയ്ക്കുന്ന ഫില്‍ കോണേഴ്‌സിനെ കാത്തിരിക്കുന്നത് ഒരു വലിയ പ്രതിസന്ധിയാണ്. കാരണം അയാള്‍ക്കു മാത്രം ദിവസം മാറിയിട്ടില്ല. അതായത് കോണേഴ്‌സിന് അന്നും ഗ്രൗണ്ട്‌ഹോഗ് ഡേ തന്നെ. ബാക്കിയുള്ളവര്‍ക്കൊന്നും ഇത് അനുഭവവേദ്യവുമല്ല. ചുരുക്കത്തില്‍ അഹങ്കാരിയായ കോണേഴ്‌സ് ഒരു ദിവസത്തില്‍ അഥവാ 24 മണിക്കൂറിനുള്ളില്‍ പെട്ടുപോകുന്നു. ആദ്യം അതില്‍ നിന്നു കരകയറാന്‍ സാധ്യമായ എല്ലാ വഴികളും നോക്കുന്ന കോണേഴ്‌സ് പിന്നീട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. പക്ഷേ ഫലം തഥൈവ! പിറ്റേ ദിവസം വീണ്ടും അയാള്‍ ആ ചെറുഹോട്ടലിലെ കിടക്കയില്‍ ആറുമണിക്ക് ഉറക്കമുണരുന്നു. അന്നും ഗ്രൗണ്ട്‌ഹോഗ് ഡേ തന്നെ. തുടര്‍ന്ന് പ്രധാനകഥാപാത്രത്തിനുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളാണ് ചിത്രം. 1993 ഫെബ്രുവരി 12ന് അമേരിക്കയില്‍ റിലീസായ ഈ ഫാന്റസി കോമഡി ചിത്രം വന്‍ കളക്ഷന്‍ നേടി