Guns Akimbo
ഗൺസ് അക്കിമ്പോ (2019)
എംസോൺ റിലീസ് – 1710
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Jason Howden |
പരിഭാഷ: | ആശിഷ് വി.കെ |
ജോണർ: | ആക്ഷൻ, കോമഡി |
മൈൽസ് ഹാരിസ് എന്ന സാധാരണക്കാരൻ ആയ ഒരു വീഡിയോ ഗെയിം ഡെവലപ്പർ, താൻ പോലും അറിയാതെ ഒരു വയലൻസ് ഗെയിമിന്റെ ഭാഗമാക്കപ്പെടുന്നു. അതിൽ നിന്നും രക്ഷെപെടാനും, ആ സംഘത്തിൽ നിന്നും തന്റെ മുൻ കാമുകിയുടെ ജീവൻ രക്ഷിക്കാനും മൈൽസ് നടത്തുന്ന ജീവൻ മരണ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വെടി വയ്പ്പും, രക്തെച്ചൊരിച്ചിലും, സ്ഫോടനങ്ങളും എല്ലാം നർമ്മത്തിന്റെയും, ചടുലമായ പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന സിനിമ, ആക്ഷൻ സിനിമാ ആസ്വാദകരെ നിരാശപ്പെടുത്തില്ല!