Hansel and Gretel
ഹാൻസൽ ആന്റ് ഗ്രെറ്റൽ (1987)

എംസോൺ റിലീസ് – 1153

പ്രശസ്തമായ ‘ഗ്രിംസ് ഫെയറി ടെയിലിൽ’ നിന്നെടുത്ത ഒരു നാടോടിക്കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് 1987 ൽ പുറത്തിറങ്ങിയ ‘ഹാൻസൽ ആന്റ് ഗ്രെറ്റൽ’
ദരിദ്രനായ ഒരു മരംവെട്ടുകാരന്റെ മക്കളാണ് ഹാൻസലും ഗ്രേറ്റലും. നിത്യാഹാരത്തിനു പോലും നിവൃത്തിയില്ലായിരുന്ന അവരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഒരു ദിവസം അയൽക്കാരൻ ദയാപൂർവ്വം കൊടുത്ത കുറച്ച് ആഹാരസാധനങ്ങൾ കുട്ടികൾ ശ്രദ്ധക്കുറവ് മൂലം നശിപ്പിക്കുന്നു. ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതിരുന്ന അമ്മ അവരെ അന്നത്തേക്ക് അത്താഴത്തിന് കഴിക്കാനുള്ള പഴങ്ങൾ ശേഖരിക്കുന്നതിന് അടുത്തുള്ള കാട്ടിലേക്ക് പറഞ്ഞു വിടുന്നു. പിന്നീട് ഭയാനകമായ കാട്ടിൽ അകപ്പെട്ടു പോയ ഹാൻസലും ഗ്രേറ്റലും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം നമ്മെ കാണിച്ചു തരുന്നത്.
സംഗീത പ്രധാനമായ ഈ ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായിരിക്കും.