Harry Potter and the Deathly Hallows Part 2
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2 (2011)

എംസോൺ റിലീസ് – 147

Download

16571 Downloads

IMDb

8.1/10

ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ എട്ടാം ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് – പാർട്ട് 2. ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് പാർട്ട് – 1ന്റെ തുടർച്ചയായ ഈ ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്. ഡേവിഡ് യേറ്റ്സ് സംവിധാനവും സ്റ്റീവ് ക്ലോവ്സ് രചനയും നിർവഹിച്ചിരിക്കുന്നു. ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ നോവലിസ്റ്റ് കൂടിയായ ജെ.കെ. റൗളിംഗ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണത്തിനെത്തിച്ചത് വാർണർ ബ്രോസ് ആയിരുന്നു. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. വോൾഡമോട്ടിനെ നശിപ്പിക്കാനുള്ള ഹാരിയുടെ നീക്കങ്ങളുടെ തുടർച്ചയാണീ ചിത്രം. ഹാരി പോട്ടർ പരമ്പരയുടെ അവസാന ഭാഗം കൂടിയാണീ ചലച്ചിത്രം.