Harry Potter and the Philosopher's Stone
ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (2001)

എംസോൺ റിലീസ് – 68

Download

34573 Downloads

IMDb

7.7/10

ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചിത്രമായ ഇതിന്റെ തിരക്കഥ എഴുതിയത് സ്റ്റീവ് ക്ലോവ്സും നിർമ്മിച്ചത് ഡേവിഡ് ഹേമാനുമാണ്. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിക്കുന്നു.