Harry Potter and the Prisoner of Azkaban
ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004)
എംസോൺ റിലീസ് – 277
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Alfonso Cuarón |
പരിഭാഷ: | മാജിത് നാസർ |
ജോണർ: | അഡ്വെഞ്ചർ, ഫാന്റസി, മിസ്റ്ററി |
ഹാരി പോട്ടർ ആൻഡ് ദ ചേമ്പർ ഓഫ് സീക്രട്ട്സിന്റെ തുടർച്ചയായി പുറത്തിറങ്ങിയ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ.
ഹോഗ്വാർട്സിലെ മൂന്നാം വർഷം വിദ്യാർത്ഥിയായ ഹാരി, ആസ്ക്കബാൻ തടവറയിൽ നിന്നും രക്ഷപ്പെട്ട സിറിയസ് ബ്ലാക്ക് എന്ന കൊലയാളിക്ക് തന്റെ ഭൂതകാലവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു. ഹാരിയുടെ അന്വേഷണങ്ങളും, തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് ആസ്ക്കബാൻ അനാവരണം ചെയ്യുന്നത്.
നിരൂപകപ്രശംസയും, മികച്ച ജനപിന്തുണയും നേടിയ ചിത്രം, 2004ലെ ഏറ്റവും വലിയ പണം വാരിയ പടങ്ങളിൽ ഒന്നു കൂടിയാണ്.