Heat
ഹീറ്റ് (1995)
എംസോൺ റിലീസ് – 1262
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Michael Mann |
പരിഭാഷ: | ശ്രീജിത്ത് ചന്ദ്രൻ |
ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
നീൽ മക്കോളി അതിവിദഗ്ധനായ ഒരു മോഷ്ടാവാണ്. ഡിറ്റക്ടീവ് വിൻസെന്റ് ഹന്നക്കുവരെ നീൽ മക്കോളിയുടെ വൈദഗ്ധ്യത്തിൽ വലിയ മതിപ്പാണ്. മോഷണമെല്ലാം നിർത്തുന്നതിനുമുമ്പ്, നീലും സംഘവും അവസാനമായി ഒരു ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഹന്നയും സംഘവും അവരെ പിടിക്കൂടാൻ തുനിഞ്ഞിറങ്ങുന്നു
റോബർട്ട് ഡിനീറൊയും അൽ പാച്ചിനോയും ആദ്യമായി ഒരുമിച്ച് ഒരേ സീനിൽ അഭിനയിച്ച ചിത്രമാണിത്. “എമ്പയർ” ഫിലിം മാഗസിൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 500 സിനിമകളിൽ 38മത് ഈ ചിത്രമായിരുന്നു.