Hereditary
ഹെറെഡിറ്ററി (2018)

എംസോൺ റിലീസ് – 1744

Download

14829 Downloads

IMDb

7.3/10

അത്ര സുഖകരമല്ലാത്ത ബാല്യത്തിന്റെ ഓർമകൾ ഇപ്പോഴും വേട്ടയാടുന്ന ആനി ലീ ഗ്രാമിന്റെ ജീവിതത്തത്തെ അമ്മയും, ക്രൂരമായ ഒരു അപകടത്തിനിരയായി മകളും മരണപ്പെട്ടതോടെ ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വേട്ടയാടാൻ തുടങ്ങുന്നു. വീട്ടിൽ തെളിയുന്ന അമാനുഷീക ശക്തികളുടെ ലക്ഷ്യം തന്റെ മകനാണോ എന്നുള്ള സംശയം ശക്തമാകുമ്പോൾ തന്റെ പാരമ്പര്യത്തെക്കുറിച്ച് ആ വലിയ തിരിച്ചറിവ് അവൾക്കുണ്ടാകുന്നു.

സമീപകാലത്തിറങ്ങിയ ഹൊറർ ചിത്രങ്ങളിൽ നിന്നെല്ലാം ഈ ചിത്രം വ്യത്യസ്തമാകുന്നത് ഇതിന്റെ മേക്കിംഗിലും പശ്ചാത്തല സംഗീതത്തിലും ഇതു രണ്ടും ചേർന്ന് പ്രേക്ഷകർക്ക് നൽകുന്ന മൂഡിലുമാണ്.