Hotel Mumbai
ഹോട്ടൽ മുംബൈ (2018)

എംസോൺ റിലീസ് – 1830

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Anthony Maras
പരിഭാഷ: ഷെഹീർ
ജോണർ: ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി
Download

5807 Downloads

IMDb

7.6/10

2008 നവംബർ 26ന് മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കി ചരിത്ര താളുകളിൽ 26/11 എന്ന് രേഖപ്പെടുത്തിയ ഭീകരാക്രമണത്തിന്റെ ചലച്ചിത്ര ആവിഷ്കരണമാണ് “ഹോട്ടൽ മുംബൈ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം.

ഇന്ത്യയുടെ പ്രമുഖ സമ്പന്ന നഗരമായ മുംബൈയിൽ 2008 നവംബർ 26ന് തുടങ്ങി സൈന്യം തിരിച്ചു പിടിക്കുന്നത് വരെ 60 മണിക്കൂറോളം നീണ്ടു നിന്ന ഈ ആക്രമണത്തിൽ കുറഞ്ഞത് 166 പേർ  കൊല്ലപ്പെടുകയും, മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയുടെ പ്രൗഢ ഗംഭീരമായ താജ് ഹോട്ടലിലെ അടക്കം നിരവധി വിദേശികൾ ഉൾപ്പടെയുള്ള പ്രമുഖരായ അതിഥികളും, ഹോട്ടൽ  ജീവനക്കാരും ഭീകരവാദികളുടെ തോക്കിനിരയായി. മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കമുള്ള സേനയിലെ ചിലർ രക്ഷാപ്രവർത്തനിടെ  വീരമൃത്യു അടഞ്ഞു.
പാക്കിസ്ഥാൻ കേന്ദ്രമാക്കി, പിടിക്കപ്പെട്ട അജ്മൽ കസബ് അടക്കമുള്ള പത്ത് പേരടങ്ങിയ സംഘത്തിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധി ഇന്നും അജ്ഞാതനായി തുടരുന്നു.