Hugo
ഹ്യൂഗോ (2011)

എംസോൺ റിലീസ് – 129

Download

2398 Downloads

IMDb

7.5/10

ബ്രിയാന്‍ സെല്‍സ്‌നിക്കിന്റെ ‘ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂഗോ കാബ്രെറ്റ്’ എന്ന നോവലിനെ ആധാരമാക്കി നിര്‍മിച്ച സിനിമയാണ് ‘ഹ്യൂഗോ’. പാരിസ് റെയില്‍വേസ്റ്റേഷനിലെ ക്ലോക്ക് ടവറിനുള്ളില്‍ ആരുമറിയാതെ താമസിക്കുന്ന ഹ്യൂഗോ എന്ന ആണ്‍കുട്ടിയുടെയും അവിടത്തെ ഒരു പാവക്കച്ചവടക്കാരന്റെയും ജീവിതത്തിന്റെ നിഗൂഢതകളാണ് ഈ ചിത്രം. മികച്ച വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, സൗണ്ട് എഡിറ്റിങ്, കലാസംവിധാനം, ചിത്രീകരണം എന്നിങ്ങനെ അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകളാണ് ‘ഹ്യൂഗോ’ നേടിയത്. ഇത്തവണ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ചിത്രവും ‘ഹ്യൂഗോ’യായിരുന്നു – 11 എണ്ണം. മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചു.