I Spit on Your Grave 2
ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് 2 (2013)

എംസോൺ റിലീസ് – 2133

IMDb

5.7/10

ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് പരമ്പരയില്‍ 2013 ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണ് “ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ് 2”. ഒന്നാം ഭാഗം 2010 ലും മൂന്നാം ഭാഗം 2015 ലും നാലാം ഭാഗം 2019 ലും പുറത്തിറങ്ങി.

പരമ്പരയുടെ തീമായ ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടി ഒറ്റക്ക് നടത്തുന്ന പ്രതികാരമാണ് ഈ ചിത്രത്തിന്റെയും പശ്ചാത്തലം. മുഖ്യകഥാപാത്രമായ കേറ്റിയെ ജെമ്മാ ഡാലന്റര്‍ അവതരിപ്പിച്ചിരിക്കുന്നു. സംവിധാനം സ്റ്റീവന്‍ ആര്‍ മണ്‍റോ. മോഡലിംഗ് മേഖലയില്‍ കാലുറപ്പിക്കാന്‍ പ്രയാസപ്പെടുന്ന ന്യൂയോര്‍ക്ക് നിവാസിയായ കേറ്റി കാര്‍ട്ടര്‍ സൌജന്യമായി പോര്‍ട്ട് ഫോളിയോ ഫോട്ടോ ഷൂട്ട് വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യം കണ്ട് ആ നമ്പറിലേക്ക് വിളിക്കുന്നു. അവിടെ കേറ്റിയെ കാത്തിരിക്കുന്ന അനുഭവം അല്‍പ്പം കയ്പ്പേറിയതായിരുന്നു. ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കാതെ തിരിച്ച് ഫ്ലാറ്റിലെത്തിയ കേറ്റിക്ക് അപ്രതീക്ഷിതമായി ക്ഷണിക്കപ്പെടാതെ രാത്രിയില്‍ വന്നു കയറിയ ഒരു അതിഥിയെ നേരിടേണ്ടി വന്നു. അതവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

നിരവധി നഗ്നരംഗങ്ങളും, അക്രമവും, തെറി വാക്കുകളും ഉള്ളതിനാല്‍ അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ ഈ ചിത്രം ഒഴിവാക്കുക.