I Spit on your grave
ഐ സ്പിറ്റ് ഓൺ യുവർ ഗ്രേവ് (2010)

എംസോൺ റിലീസ് – 1015

Download

10621 Downloads

IMDb

6.2/10

നഗരത്തിന്‍റെ ബഹളത്തില്‍ നിന്നകന്ന് തന്‍റെ രണ്ടാമത്തെ പുസ്തകമെഴുതാനായി ജെന്നിഫര്‍ ഹില്‍സ് എന്ന യുവഎഴുത്തുകാരി വനത്തിനുള്ള മനോഹരമായ കാബിന്‍ വാടകക്കെടുക്കുന്നു. പക്ഷേ ആ കൊച്ചുപട്ടണത്തില്‍ ജെന്നിഫറിന്‍റെ സാന്നിധ്യം സ്ഥലവാസികളായ ഏതാനും യുവാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ മര്യാദ പഠിപ്പിക്കുവാന്‍ ഒരുരാത്രി അവര്‍ ഇറങ്ങിത്തിരിക്കുന്നു.

1978 ല്‍ പുറത്തിറങ്ങിയ ഇതേപേരിലുള്ള ചലച്ചിത്രത്തിന്‍റെ പുനരാവിഷ്കരമാണ് I Spit on your Grave(2010). സ്റ്റീവന്‍ മണ്‍വറോ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സാറ ബട്ട്ലര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വയലന്‍സും, ലൈംഗീകതയും, അശ്ലീലസംഭാഷണങ്ങളും നിറഞ്ഞ ഈ ചിത്രം കാണാപ്പുറങ്ങളില്‍ മനുഷ്യമനസ്സുകളില്‍ ഒളിഞ്ഞിരിക്കുന്ന രാക്ഷസീയത മറനീക്കി പുറത്തുവരുന്നതെങ്ങനെയെന്നും, പ്രതികാരചിന്ത ഏതു ദുര്‍ബലനെയും എങ്ങനെ ശക്തനാക്കുമെന്നതുമായ പ്രമേയം കൈകാര്യം ചെയ്യുന്നു.