I Want You
ഐ വാണ്ട് യു (2012)

എംസോൺ റിലീസ് – 1242

Download

1009 Downloads

IMDb

6.7/10

Movie

N/A

‘ത്രീ മീറ്റേര്‍സ് എബവ് ദി സ്കൈ എന്ന സ്പാനിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ‘ഐ വാണ്ട് യു’.
ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ എച്ചിന്‍റെ ജീവിതത്തിലേക്ക് ജിന്‍ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. എന്നാല്‍ ഏച്ചുമായി അകന്ന ബാബിക്ക് മറ്റൊരു ആണ്‍സുഹൃത്തിനെ കണ്ടെത്താന്‍ ആയിട്ടില്ല. യാദൃശ്ചികമായി കാറ്റിനയെ കണ്ടുമുട്ടുന്ന ബാബി എച്ച് തിരിച്ചെത്തിയ കാര്യം അറിയുന്നു. അവളുടെ മനസ്സില്‍ എച്ചിനെ കാണാനുള്ള ആഗ്രഹം ഉടലെടുക്കുന്നു. ഒരിക്കല്‍ വേര്‍പ്പിരിഞ്ഞ കമിതാക്കള്‍ വീണ്ടും ഒന്നിക്കുമോ? ജിന്‍ എന്ന പെണ്‍കുട്ടി പ്രണയനൈരാശ്യത്തിന്‍റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വരുമോ? എച്ചിന്‍റെയും ബാബിയുടെയും സംഘര്‍ഷഭരിതമായ കുടുംബബന്ധങ്ങള്‍ക്കെന്ത് സംഭവിക്കും എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ‘ഐ വാണ്ട് യു’.
മാരിയോ കസാസ്, മരിയ വാല്‍വര്‍ഡേ എന്നിവര്‍ക്കൊപ്പം ക്ലാര ലഗോ എത്തുന്നു. ഫെര്‍ണാണ്ടോ ഗോന്‍സാലസ് മോളിന സംവിധാനം ചെയ്ത ‘ഏ വാണ്ട് യു’ 2017 ലാണ് പുറത്തിറങ്ങിയത്.