Ilo Ilo
ഇലോ ഇലോ (2013)

എംസോൺ റിലീസ് – 1281

ഭാഷ: ഇംഗ്ലീഷ് , മാൻഡറിൻ
സംവിധാനം: Anthony Chen
പരിഭാഷ: സിനിഫൈൽ
ജോണർ: ഡ്രാമ
Download

241 Downloads

IMDb

7.2/10

Movie

N/A

സിങ്കപ്പൂരിലെ ഒരു ചെറുനഗരത്തിൽ താമസിക്കുന്ന ഒരു മധ്യവർഗ്ഗകുടുംബത്തിൻറെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഫിലിപ്പീൻസുകാരിയായ വീട്ടുവേലക്കാരിയുടെയും കഥ പറയുന്ന ലളിതസുന്ദരമായ സിനിമ.

മഹാവികൃതിയായ ജ്യാലയുടെ അച്ഛനമ്മമാർ രണ്ടുപേരും ജോലിക്കാരാണ്. അമ്മയാണെങ്കിൽ ഗർഭിണിയുമാണ്. ജ്യാലയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനും വീട്ടുജോലിക്കുമായി ഫിലിപ്പീൻസിൽനിന്നും വന്ന ടെറി എന്ന തെരേസയുമായി അവൻ ഒരു ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം അനുഭവപ്പെടുന്ന സമയമായതുകാരണം കുടുംബത്തിനകത്തുതന്നെ അതിൻറേതായ പ്രശ്നങ്ങൾ ഉണ്ട്. അതിനിടയിൽ ജ്യാല ഒപ്പിച്ചുവെക്കുന്ന തലവേദനകൾ വേറെ.
ആന്തണി ചെൻ എന്ന യുവസംവിധായകൻ, തൻറെ ബാല്യകാലാനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയ കഥയായതുകൊണ്ടുതന്നെയാവാം; ആ വൈകാരികത, പ്രേക്ഷകരെയും അനുഭവിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ Caméra d’Or അടക്കം ഒട്ടനവധി അന്തർദ്ദേശീയ ആവാർഡുകൾ ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.