In Hell
ഇൻ ഹെൽ (2003)

എംസോൺ റിലീസ് – 1564

Download

2013 Downloads

IMDb

6.1/10

കെയ്ൽ ഭാര്യ ഗ്രേയുമൊത്ത് റഷ്യയിൽ താമസിക്കുകയാണ്. ഒരുദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കെയ്ൽ കാണുന്നത് ഭാര്യയെ ഒരക്രമി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരിക്കുന്നതാണ്. അക്രമിയെ പിന്തുടർന്നെങ്കിലും അവൻ കെയ്‌ലിനെ വെട്ടിച്ചു കടന്ന് കളയുന്നു. ഒടുവിൽ നീതി തേടി കോടതിയിലെത്തിയ കെയ്ൽ കാണുന്നത് തെളിവുകളുടെ അഭാവത്തിലും പോലീസിന്റെ അനാസ്ഥമൂലവും പ്രതിയെ വെറുതെ വിടുന്നതാണ്. ഇതിൽ പ്രകോപിതനായ കെയ്ൽ ഒരു പാറാവുകാരന്റെ തോക്ക് തട്ടിപ്പറിച്ചു പ്രതിയെ കോടതിക്ക് പുറത്തുവെച്ചു തന്നെ കൊല്ലുന്നു. കെയ്‌ലിന്റെ ഈ പ്രവൃത്തി നിയമത്തോടുള്ള വെല്ലുവിളിയായും കോടതിയോടുള്ള അനാദരവായും കണക്കാക്കി അദ്ദേഹത്തെ ഒരു പരോളുപോലുമില്ലാത്ത ജീവപര്യന്തം തടവിന് വിധിക്കുന്നു. ക്രൂരതയുടെ പര്യായമായ റഷ്യയിലെ ക്രവാവി എന്ന ജയിലിലേക്കാണ് അദ്ദേഹത്തെ തടവിനായി കൊണ്ട് പോകുന്നത്. അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നത് ജയിലധികൃതരുടെ ക്രൂരതകൾക്കപ്പുറം മറ്റുപലതുമായിരുന്നു. ചിത്രത്തിൽ കെയ്ൽ ലിബ്ലാങ്കായി വേഷമിട്ടിരിക്കുന്നത് ജീൻ ക്ലോഡ് വാൻഡേമാണ്.