In the Tall Grass
ഇൻ ദി ടോൾ ഗ്രാസ് (2019)

എംസോൺ റിലീസ് – 1702

Download

11944 Downloads

IMDb

5.5/10

സ്റ്റീഫൻ കിംഗ്‌ – ജോ ഹിൽ എന്നിവരുടെ നോവലിനെ ആധാരമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി വിൻസെൻസോ നറ്റാലി സംവിധാനം ചെയ്ത ചിത്രമാണ് ഇൻ ദി ടോൾ ഗ്രാസ്. 6 മാസം ഗർഭിണിയായ ബെക്കിയേയും കൂട്ടി സഹോദരനായ കാൾ സാന്റിയാഗോയിലേക്ക് ഒരു യാത്ര നടത്തുകയാണ്. യാത്രാമധ്യേ ബെക്കിക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നുമ്പോൾ പുല്ലുകൾ നിറഞ്ഞ ഒരു പാടത്തിനടുത്ത് കാൾ തന്റെ വണ്ടി നിർത്തുന്നു. തുടർന്ന് പുല്ലുകൾക്കിടയിൽ നിന്നും ഒരു കുട്ടിയുടെ സഹായമാഭ്യർത്ഥിച്ചു കൊണ്ടുള്ള നിലവിളി അവർ കേൾക്കുന്നു. അങ്ങനെ കാളും ബെക്കിയും ആ കുട്ടിയെ സഹായിക്കാൻ ആ പുൽപ്പാടത്തിനുള്ളിലേക്ക് കയറുന്നു. പക്ഷെ ആ പുല്ലുകൾക്കിടയിൽ അവരെ കാത്തിരുന്നത് അത്യന്തം ഭയാനകമായ ചില കാര്യങ്ങളായിരുന്നു. ശേഷം സ്‌ക്രീനിൽ.