എം-സോണ്‍ റിലീസ് – 2056
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Paul Haggis |
പരിഭാഷ | ഡോ ആശ കൃഷ്ണകുമാർ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
2007-ൽ പുറത്തിറങ്ങിയ ” ഇൻ ദി വാലി ഓഫ് എലാ ” ഒരു അമേരിക്കൻ ക്രൈം ഡ്രാമ മിസ്റ്ററി സിനിമയാണ്. 2004-ലെ പ്ലേ ബോയ് മാഗസിനിൽ അച്ചടിച്ച് വന്ന ‘ജേർണലിസ്റ്റ് മാർക്ക് ബൗളി’ന്റെ ‘ഡെത്ത് ആൻഡ് ഡിസോണർ’ എന്ന പക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ സിനിമ യഥാർത്ഥത്തിൽ നടന്ന കഥയെ ആധാരമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ തന്റെ മകന്റെ തിരോധാനം അന്വേഷിക്കാനിറങ്ങിയ റിട്ടയെർഡ് മിലിറ്ററി പോലീസുകാരനായ ഹാങ്ക് ഡീർഫീൽഡിനെ ഒരു പോലീസ് ഡിറ്റക്റ്റീവ് സഹായിക്കാൻ സന്നദ്ധത കാണിക്കുന്നു. അദ്ദേഹത്തിന്റെ മകന് എന്ത് സംഭവിക്കുന്നു എന്ന് കാണിക്കുന്നതിനൊപ്പം ഇറാഖിൽ അമേരിക്കൻ പട്ടാളക്കാരുടെ ജീവിതവും മാനസിക സംഘർഷങ്ങളും തടവുകാരുടെ പീഡനവുമൊക്കെ പരാമർശിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.