Insidious
ഇൻസിഡിയസ് (2010)

എംസോൺ റിലീസ് – 1776

Download

9127 Downloads

IMDb

6.8/10

ജീവിതത്തിന് പുതിയൊരു തുടക്കം ആഗ്രഹിച്ച്‌ ജോഷും റിനൈയും മൂന്നു കുട്ടികളുമായി പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നു. അവരുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി കൊണ്ട് മൂത്തമകൻ ഡാൽട്ടൺ കാരണങ്ങളൊന്നും കൂടാതെ തന്നെ ഒരുദിവസം കോമയിൽ ആകുന്നു. ടെസ്റ്റുകളിൽ ഒന്നും തന്നെ തലച്ചോറിനു ക്ഷതമോ മറ്റ് അപകടങ്ങളോ ഒന്നും തന്നെ കാണാൻ കഴിയുന്നില്ലെന്നും ഇതുപോലൊരു കേസ് ആദ്യമാണെന്നും ഡോക്ടർമാർ പറയുന്നു.

ശരിക്കും ഡാൽട്ടന് എന്താണ് സംഭവിച്ചത്? കോമയിൽ കഴിയുന്നത് ഡാൽട്ടൻ തന്നെയോ? എന്താണ് ആസ്ട്രൽ പ്രോജക്ഷൻ? തുടങ്ങി ഒരുപാട് ചോദ്യങ്ങളും ഭീതിജനകമായ ഒട്ടനവധി മുഹൂർത്തങ്ങളുമാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.