Insidious: Chapter 2
ഇൻസിഡിയസ്: ചാപ്റ്റർ 2 (2013)
എംസോൺ റിലീസ് – 1777
ഡാൽട്ടനെ തിരികെ കൊണ്ടുവരാനായി ആത്മാക്കളുടെ ലോകത്തേയ്ക്ക് പോയ ജോഷ് മടങ്ങി വന്നതിനു ശേഷം എലിസ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും ഡാൽട്ടൻ മടങ്ങി വന്നതിനു ശേഷവും വീട്ടിൽ ഉണ്ടാകുന്ന അസ്വാഭാവിക സംഭവങ്ങളും റിനൈയുടെയും ലൊറേന്റെയും ഉറക്കം കെടുത്തുന്നു. ജോഷിന്റെ പെരുമാറ്റത്തിലെ അസാധാരണത്വം മടങ്ങി വന്നിരിക്കുന്നത് ജോഷ് അല്ല, മറ്റെന്തോ ആണെന്ന സംശയത്തിന് ആക്കം കോട്ടുന്നതോടെ എലിസിന്റെ സുഹൃത്ത് കാരളിന്റെ സഹായത്തോടെ ജോഷിനെ കണ്ടെത്താൻ ലൊറേൻ ശ്രമിക്കുന്നു. എന്നാൽ അവർ കടന്നു ചെന്നത് സങ്കീർണതകളുടെ ഒരു വേലിയേറ്റത്തിലേയ്ക്കായിരുന്നു.