Interview with the Vampire: The Vampire Chronicles
ഇന്റർവ്യൂ വിത്ത് ദി വാമ്പെയർ: ദി വാമ്പെയർ ക്രോണിക്കിൾസ് (1994)
എംസോൺ റിലീസ് – 1399
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Neil Jordan |
പരിഭാഷ: | അജിത് രാജ് |
ജോണർ: | ഡ്രാമ, ഹൊറർ |
ആൻ റൈസിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 1994 ൽ നീൽ ജോർദാൻ സംവിധാനം ചെയ്ത ഒരു വ്യത്യസ്തമായ ഹൊറർ മൂവിയാണിത്. ലൂയിസ് എന്ന ചെറുപ്പക്കാരൻ ലെസ്റ്റാറ്റെന്ന വാമ്പെയറിനെ കണ്ടുമുട്ടുന്നതും തുടർന്ന് അവനൊരു വാമ്പെയറാകുകയും പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയിൽ പറയുന്നത്.
ലൂയിസായി ബ്രാഡ് പിറ്റും ലെസ്റ്റാറ്റായി ടോം ക്രൂസും വേഷമിട്ടിരിക്കുന്ന ഈ ചിത്രം എല്ലാതരത്തിലുമുള്ള പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.