Into the White
ഇൻടു ദി വൈറ്റ് (2012)
എംസോൺ റിലീസ് – 3103
ഭാഷ: | ഇംഗ്ലീഷ് , ജർമൻ |
സംവിധാനം: | Petter Næss |
പരിഭാഷ: | പ്രശാന്ത് പി. ആർ. ചേലക്കര |
ജോണർ: | ആക്ഷൻ, ബയോപിക്ക്, ഡ്രാമ |
രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.
കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ തിരിച്ചറിയുന്നിടത്ത് അവർ തമ്മിൽ സൗഹൃദം ആരംഭിക്കുന്നു.
രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവേയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി 2012-ൽ പുറത്തു വന്ന സിനിമയാണിത്.