Invictus
ഇൻവിക്ടസ് (2009)

എംസോൺ റിലീസ് – 947

Download

840 Downloads

IMDb

7.3/10

1994ൽ നെൽസൻ മണ്ടേല സൗത്താഫ്രിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രെസിഡന്റായപ്പോൾ, അദ്ദേഹത്തിനു നേരിടാൻ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. കറുത്ത വർഗക്കാർ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ട് കഴിയുന്ന വെളുത്ത വർഗ്ഗക്കാരും, തങ്ങളോട് ഇത്രയും കാലം ചെയ്ത അനീതികൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെന്നു കരുതുന്ന കരുത്തവർഗ്ഗയ്ക്കാരും സൗത്താഫ്രിക്കയുടെ സമത്വമില്ലായ്മ തുറന്നു കാട്ടുന്നു. ഈ ജനതയെ ഒന്നിപ്പിക്കുകയെന്നതായിരുന്നു മണ്ടേല നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധിയും. അതേസമയം പരാജയത്തിന്റെ പടുക്കുഴിയിലേക്ക് വീണുകൊണ്ടിരുന്ന സൗത്താഫ്രിക്കൻ റഗ്ബി ടീമിനെയും വെച്ചു, നെൽസൻ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുന്നുവെന്നതാണ് ഇൻവിക്ടസ് പറയുന്നത്.

വിഖ്യാത സംവിധായകനായ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ഈ ചിത്രം എക്കാലത്തെയും മികച്ച സ്പോർട്സ് മൂവികളിൽ ഇടം പിടിക്കുന്നു. മോർഗൻ ഫ്രീമാനും, മാറ്റ് ഡേമനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഇൻവിക്ടസിലെ മോർഗൻ ഫ്രീമാന്റെ അതുല്യ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ നോമിനേഷനിലും അദ്ദേഹം ഇടം പിടിച്ചു. യദാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ജോണ് കാർലിൻ രചിച്ച Playing the Enemy: Nelson Mandela and the Game that Made a Nation എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഇൻവിക്റ്റസ്.