Iron Man 2
അയൺ മാൻ 2 (2010)

എംസോൺ റിലീസ് – 1147

Download

20954 Downloads

IMDb

6.9/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മൂന്നാമത്തേതും അയണ്‍ മാന്‍ (2008) എന്ന സിനിമയുടെ സീക്വലുമാണ് അയൺ മാൻ 2.

ഐയാം അയൺ മാൻ” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു പറയുന്നു “അവിടെ നീയായിരുന്നു വേണ്ടിയിരുന്നത്” എന്ന്. Ivan Vanko ആയിരുന്നു ആ മകൻ. മറ്റു സൂപ്പർ ഹീറോകളെ പോലെ ഒരു മുഖംമൂടിക്കു കീഴെ നിൽക്കാതെ ലോകത്തോട് ഞാനാണ് അയൺ മാൻ എന്ന് വിളിച്ചു പറഞ്ഞതോടെ എല്ലാവരും ടോണിയുടെ പുറകെയായി. ആളുകളും US ഗവണ്മെന്റും കൂടെ സ്റ്റാർക്ക് കുടുംബത്തിന്റെ ഒരു പഴയ ശത്രുവും. തുടക്കം മുതൽ തന്നെ തന്റെ കഴിവിലും പണത്തിലും അഹങ്കരിക്കുന്ന ടോണിയെയാണ് നമ്മൾ കാണുന്നത്. അത് ചിലപ്പോഴൊക്കെ ടോണി നല്ലവൻ ആണോ എന്ന് നമ്മളെ ചിന്തിപ്പിക്കും. അമേരിക്കയിലെ ജനങ്ങളുടെ (ലോക) സമാധാനം ഇനി തന്റെ കയ്യിലാണ്, ഇതുപോലൊരു ടെക്നോളോജി ആയുധം നിർമ്മിക്കാൻ തനിക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ലെന്ന് ടോണി അവകാശപ്പെട്ടു അടുത്ത നാളുകളിൽ തന്നെ ടോണിയെ തേടി എതിരാളി എത്തുന്നു. അതും ടോണിയുടെ അതെ ടെക്നോളോജി ഉപയോഗിച്ചുള്ള ആയുധവുമായി. Ivan Vanko AKA Whiplash പിന്നീട് Ivan Vankoയുടെ സഹായം മുതലെടുത്ത് ടോണിയെ തോൽപ്പിക്കാൻ Justin Hammer എന്ന ആളും മുന്നോട്ട് വരുന്നു. ഒപ്പം വേറെയും പുതിയ ആളുകളും.