Iron Man 3
അയൺ മാൻ 3 (2013)

എംസോൺ റിലീസ് – 1149

Download

17375 Downloads

IMDb

7.1/10

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008)അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3.

ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള ട്രീറ്റ്മെന്റ് കണ്ടുപിടിച്ച മായ ഹാൻസൻ എന്ന ശാസ്ത്രജ്ജയെ പരിചയപ്പെടുന്നു. അതുപോലെ ആൽഡ്എരിച്ച് കില്ലൻ എന്ന ശാസ്ത്രജ്ഞൻ അയാളുടെ അഡ്വാൻസ്ഡ് ഐഡിയ മെക്കാനിക്സ് എന്ന സ്ഥാപനത്തിലേക്കും ടോണിയെ ക്ഷണിക്കുന്നുവെങ്കിലും ടോണി നിരസിക്കുന്നു.

അവഞ്ചേഴ്സ് പ്രശ്നത്തിന് ശേഷം ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് ടോണി കടന്നുപോകുന്നത്. ഇനിയൊരു ആക്രമണം ഉണ്ടാകുമോ എന്ന ഭയത്താൽ ഉറങ്ങാൻ പോലും സാധിക്കുന്നില്ല. ഇതേ സമയം ലോകത്തിന്റെ പല ഭാഗത്തും Mandrian എന്ന തീവ്രവാദിയുടെ ആക്രമണം ഉണ്ടാകുന്നു. എന്നാൽ വ്യക്തമായ യാതൊരു തെളിവും ലഭിക്കുന്നില്ല. ടോണിയുടെ സെക്യൂരിറ്റി ചീഫ് ആയ Happy Hoganന് ഇതേ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നു. തുടർന്ന് ടോണി Mandrian നെ പരസ്യമായി വെല്ലുവിളിക്കുന്നു. അതേസമയം ടോണിയെ തേടി മായ എത്തുന്നു. എന്തെങ്കിലും പറയുന്നതിനും മുന്നേ ഹെലികോപ്റ്റർ ആക്രമണവും ടോണിയും വീടും കൂടി കടലിലേക്കും.

ജാവീസ്, ടോണിയെ കടലിൽ നിന്നും രക്ഷിച്ചു ദൂരെ എങ്ങോട്ടോ കൊണ്ട് പോകുന്നു. എന്നാൽ ടോണി മരണപ്പെട്ടെന്നു എല്ലാവരും കരുതുന്നു. സ്യൂട്ട് ഇല്ലാതെ സൂപ്പർ പവറുകൾ ഇല്ലാതെ ടോണി സ്റ്റാർക്ക് ഒരുപാടു ബുദ്ധിമുട്ടി ഇതിനെല്ലാം പുറകിലുള്ളയാളെ കണ്ടെത്തുന്നതാണ് സിനിമ.